കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ സർവീസ് നടത്തുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട് വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കർശന നടപടി. കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരനായ അഭിജിത്ത് ആണ് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷാ നടപടികൾക്ക് വിധേയനായത്.
ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരാണ് ഡ്രൈവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിനൊടുവിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഈ നടപടി പ്രകാരം അടുത്ത രണ്ട് മാസത്തേക്ക് അഭിജിത്ത് മറ്റ് വാഹനങ്ങൾ ഓടിക്കുന്നതിനും വിലക്കുണ്ട്. പൊതുഗതാഗത സംവിധാനത്തിൽ ഇത്തരം നിയമലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകളും നടപടികളും തുടരുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

