കോട്ടയം ജില്ലയിലെ റെയിൽവേ പാതയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചിങ്ങവനം – ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള വടക്കേക്കര റെയിൽവേ ലെവൽ ക്രോസ് (ഗേറ്റ് നമ്പർ 41) ആണ് താത്കാലികമായി അടച്ചിടുന്നത്.
ഈ മാസം 22-ാം തീയതി രാവിലെ എട്ടു മണി മുതൽ 26-ാം തീയതി രാവിലെ എട്ടു മണി വരെയാണ് ഗേറ്റ് പൂർണ്ണമായും അടച്ചിടുക. അഞ്ച് ദിവസമാണ് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ സമയം അനുവദിച്ചിരിക്കുന്നത്.
ഈ കാലയളവിൽ പൊതുജനങ്ങൾ പകരം വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

