ദില്ലിയിലെ ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി ജെ പി നടത്തിവരുന്ന പ്രതിഷേധം ശക്തമാകുന്നു. മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് സംഘടന.
ഇന്ന് രാവിലെ ആരംഭിച്ച പ്രതിഷേധം നാളെ രാവിലെ വരെ നീട്ടാനാണ് തീരുമാനം. രാത്രികാല സമരം തുടരുന്നതിനായി ദില്ലി ഡി സി പിക്ക് അഭിജിത് ദീപ്കെ കത്ത് നൽകിയെങ്കിലും അധികൃതർ അനുമതി നിഷേധിച്ചു.
അനുവദിച്ച സമയം അവസാനിച്ചാലുടൻ പ്രതിഷേധക്കാർ വേദി ഒഴിഞ്ഞു പോകണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെ വിലക്ക് അവഗണിച്ചും സമരവേദിയിൽ തുടരുമെന്ന് അഭിജിത് ദീപ്കെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
സമരം സമാധാനപരമായിരിക്കുമെന്നും എന്നാൽ മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചെങ്കിലും, മന്ത്രിയുടെ രാജിക്ക് ശേഷം മാത്രം ചർച്ച മതിയെന്ന നിലപാടാണ് സി ജെ പി സ്വീകരിച്ചിരിക്കുന്നത്.
പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ സമരവേദിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

