കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെതിരെ നിയമനടപടി. സംഭവവുമായി ബന്ധപ്പെട്ട് കാങ്കോൽ സ്വദേശി ഹരീഷ് നെല്ലൂർ (47) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു അതിക്രമം നടക്കാൻ ശ്രമിച്ചത്.
സംഭവത്തിന് പിന്നാലെ കുടുംബം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം പെരിങ്ങോം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

