തെന്നിന്ത്യൻ താരം സൂര്യയെ നായകനാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പട്ടാമ്പൂച്ചി’ എന്ന ഗാനം ഇപ്പോൾ പുറത്തുവന്നു.
ഈ ഗാനത്തിന്റെ പ്രൊമോ വീഡിയോ നേരത്തെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ദേശീയ പുരസ്കാര ജേതാവായ ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
അരുൺരാജ കാമരാജ് രചിച്ച ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് സുബ്ലഷിണി ആണ്. ഒരു റൊമാന്റിക് ഗാനമായി ഒരുക്കിയിരിക്കുന്ന ‘പട്ടാമ്പൂച്ചി’യിൽ, നായിക മമിത ബൈജുയുടെ ആകർഷകമായ നൃത്തച്ചുവടുകളാണ് പ്രധാന സവിശേഷത.
വിജയ് ബിന്നിയാണ് ഈ ഗാനരംഗത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ സൂര്യയും മമിത ബൈജുവും ഒന്നിച്ചുള്ള രംഗങ്ങൾ പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്നായിരിക്കും.
സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ചാണ് നിർമ്മാണം.
ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ഇത്, വെങ്കി അറ്റ്ലൂരിയുടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വരുന്ന ചിത്രമെന്ന നിലയിൽ സിനിമാലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രം 2026 ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഛായാഗ്രഹണം നിമിഷ് രവിയും, എഡിറ്റിംഗ് നവീൻ നൂലിയുമാണ് നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി) എന്നിവരും ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

