കോഴിക്കോട്: മുക്കം – കുന്ദമംഗലം റോഡിൽ ടിപ്പർ ലോറികൾ നടത്തുന്ന അമിതവേഗവും അപകടകരമായ മത്സരയോട്ടവും വീണ്ടും അപകടത്തിന് വഴിവെച്ചു. വ്യാഴാഴ്ച വൈകിട്ട് ചാത്തമംഗലം കള്ളുഷാപ്പ് സ്റ്റോപ്പിന് സമീപത്താണ് സംഭവം.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനി സിന്ധുവിനെ ടിപ്പർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഈ പാതയിൽ ടിപ്പർ ലോറികളുടെ നിയന്ത്രണമില്ലാത്ത വേഗത കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും വലിയ ഭീഷണിയാണെന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് വീണ്ടും ഇത്തരമൊരു അപകടം സംഭവിച്ചിരിക്കുന്നത്.
റോഡിലെ അപകടകരമായ ഡ്രൈവിംഗിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

