സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ഭരണപരമായ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെത്തുടർന്ന്, **ഡോ.
കെ ജെ റീന** ഓഫീസിലെത്തി ചുമതലയേൽക്കാൻ ശ്രമിച്ചത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. നിലവിൽ താൽക്കാലിക ഡയറക്ടറായി ചുമതല വഹിക്കുന്ന **ഡോ.
വി മീനാക്ഷി**, **ഡോ. കെ ജെ റീന**യ്ക്ക് കസേര ഒഴിഞ്ഞുനൽകാൻ തയ്യാറായില്ല.
ഇതേത്തുടർന്ന് ഓഫീസ് സമയം അവസാനിക്കുന്നത് വരെ ഇരുവരും ഡയറക്ടറുടെ ചേമ്പറിൽ തന്നെ തുടരുന്ന സാഹചര്യമുണ്ടായി. ഉന്നത ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ഈ തർക്കം കാരണം ഇന്ന് നടക്കേണ്ടിയിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർണ്ണമായും മുടങ്ങി.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ ഇതിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
വിഷയത്തിൽ അന്തിമതീരുമാനം വരുന്നത് വരെ ഓഫീസിൽ തുടർന്നുള്ള നടപടികൾ അവതാളത്തിലാകാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

