2024-ലെ ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട വിലങ്ങാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ബജറ്റിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരിട്ടെത്തി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തതിനെത്തുടർന്നാണ് ഈ നടപടി. ദുരന്തബാധിതരുടെ പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം, കാർഷിക മേഖലയുടെ ഉന്നമനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള മാതൃകാപരമായ സംവിധാനങ്ങൾ ഒരുക്കുക എന്നിവയാണ് ഈ പാക്കേജിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിനായി 5 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും വിലങ്ങാട് സന്ദർശിച്ചെങ്കിലും നാശനഷ്ടങ്ങൾക്ക് അനുസൃതമായ വലിയൊരു പദ്ധതി ഇവിടെ നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.
അന്തരിച്ച റിട്ടയർഡ് ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ കുടുംബത്തിനുള്ള ധനസഹായവും വീടുകൾ നഷ്ടപ്പെട്ടവർക്കുള്ള സഹായവും ലഭ്യമാക്കിയതൊഴിച്ചാൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ പോരായ്മകളാണ് നിലനിൽക്കുന്നത്. പ്രധാന പ്രതിസന്ധികൾ
വിലങ്ങാട് ടൗൺ പാലത്തിന് സമീപം വാണിമേൽ പഞ്ചായത്ത് നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന അവസ്ഥയിൽ തുടരുകയാണ്.
കൂടാതെ, ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, മഞ്ഞച്ചീളി പാലം, വായാട് പാലം എന്നിവയുടെ പുനർനിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ടൗൺ പാലത്തിന്റെ പുനർനിർമാണത്തിനായുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
രണ്ട് വർഷം മുൻപ് തകർന്ന വായാട്, മഞ്ഞച്ചീളി പാലങ്ങൾ താൽക്കാലികമായാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. മലയോര ഹൈവേ കടന്നുപോകുന്ന വിലങ്ങാട് അങ്ങാടി ഉൾപ്പെടെയുള്ള മേഖലകളിൽ ശാസ്ത്രീയമായ വികസന പദ്ധതികൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

