ലോസ്ഏഞ്ചൽസ് വേദിയായ ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ, ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ സ്വിറ്റ്സർലാൻഡ് നാല് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക നയിച്ച സ്വിസ് പട
മത്സരത്തിൽ ഉടനീളം മികച്ച ആധിപത്യമാണ് പുലർത്തിയത്. മത്സരത്തിന്റെ ഗതി ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം, എഴുപത്തിനാലാം മിനിറ്റിൽ ജൊഹാൻ മൻസംബിയിലൂടെയാണ് സ്വിറ്റ്സർലാൻഡ് ആദ്യ ഗോൾ കണ്ടെത്തിയത്.
ബോസ്നിയൻ പ്രതിരോധം ക്ലിയർ ചെയ്ത പന്ത് മനോഹരമായ വോളിയിലൂടെ അദ്ദേഹം വലയിലെത്തിക്കുകയായിരുന്നു. എൺപത്തിനാലാം മിനിറ്റിൽ റൂബൻ വർഗാസ് സ്വിസ്സിനായി രണ്ടാം ഗോൾ നേടി.
തൊണ്ണൂറാം മിനിറ്റിൽ ജൊഹാൻ മൻസംബി തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക സ്വിസ് ജയം പൂർത്തിയാക്കി.
എക്സ്ട്രാ ടൈമിൽ എർമിൻ മഹ്മിക് ബോസ്നിയയ്ക്കായി ഒരു ലോങ്ങ് റേഞ്ചർ വോളിയിലൂടെ ആശ്വാസ ഗോൾ നേടി. കാനഡയുടെ ചരിത്രവിജയം മറ്റൊരു മത്സരത്തിൽ ഖത്തറിനെതിരെ ആറ് ഗോളിന്റെ വമ്പൻ ജയമാണ് കാനഡ സ്വന്തമാക്കിയത്.
കാനഡയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്. ജോനാഥൻ ഡേവിഡ് നേടിയ ഹാട്രിക്കാണ് കാനഡയുടെ ജയത്തിൽ നിർണായകമായത്.
മെസിക്ക് ശേഷം ഈ ടൂർണമെന്റിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡേവിഡ്. കൈൽ ലാറിൻ ടീമിനായി മറ്റൊരു ഗോൾ കണ്ടെത്തി.
എഴുപത്തിയഞ്ചാം മിനിറ്റിൽ ഖത്തറിന്റെ മുഹമ്മദ് മനായി വഴങ്ങിയ സെൽഫ് ഗോൾ ടീമിന് തിരിച്ചടിയായി. ഈ വിജയത്തോടെ സ്വിറ്റ്സർലാൻഡും കാനഡയും നോക്ക്ഔട്ട് സാധ്യതകൾ നിലനിർത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

