ബിഹാറിലെ ബെഗുസാരായിൽ യുവതിയെ അഞ്ചംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. ജൂൺ 11-ന് ചാകിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
സംഭവദിവസം രാത്രി 11:30 മണിയോടെ ശുചിമുറിയിലേക്ക് പോയതായിരുന്നു യുവതി. ഈ സമയം വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം യുവതിയുടെ ഭർത്താവിനെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
തുടർന്ന് ശുചിമുറിയിൽ നിന്ന് മടങ്ങിയെത്തിയ യുവതിയെ പ്രതികൾ ബന്ദിയാക്കി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽനിന്ന് ഒരു വെടിയുണ്ടയും കല്ലും തടിക്കഷ്ണവും കണ്ടെടുത്തു. ഇവ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

