പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കേസിലെ ഒന്നാം പ്രതിക്ക് സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. വയനാട് കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ ശ്യാംകൃഷ്ണയെയാണ് ആറ്റിങ്ങൽ കോടതിയിലേക്ക് സ്ഥലംമാറ്റിയത്.
2024 ജനുവരി 21-നാണ് അനീഷ്യയെ പരവൂരിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടതായി മരണത്തിന് മുൻപ് അനീഷ്യ ആരോപിച്ചിരുന്നു.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്നും മുഖ്യമന്ത്രി തങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ നടപടികൾ ആ ഉറപ്പുകൾക്ക് വിരുദ്ധമാണെന്നും നീതി ലഭിക്കുന്നതിൽ വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
സർക്കാർ തലത്തിൽ ഇത്തരമൊരു സ്ഥലംമാറ്റം ഉണ്ടായതോടെ കേസിന്റെ മുന്നോട്ടുപോക്കിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ബന്ധുക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

