ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് ഏറെ പ്രചാരത്തിലുള്ള സംവിധാനമാണ് ഗൂഗിൾ വാലറ്റ്. പേയ്മെന്റ് കാർഡുകൾ, ലോയൽറ്റി കാർഡുകൾ, യാത്രാ പാസുകൾ, ഇവന്റ് ടിക്കറ്റുകൾ എന്നിവയെല്ലാം ഒരിടത്ത് തന്നെ സൂക്ഷിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
എന്നാൽ പലപ്പോഴും പേയ്മെന്റ് കൗണ്ടറുകളിൽ എത്തുമ്പോൾ ഫോൺ അൺലോക്ക് ചെയ്ത് ആപ്പ് കണ്ടെത്താനുള്ള താമസത്താൽ ആളുകൾ നേരിട്ട് പേഴ്സ് തന്നെ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. ഈ തടസ്സം ഒഴിവാക്കി ഗൂഗിൾ വാലറ്റ് വേഗത്തിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ആറ് മാർഗ്ഗങ്ങൾ താഴെ നൽകുന്നു.
ലോയൽറ്റി കാർഡുകൾ വാലറ്റിൽ ചേർക്കുക
ഉപയോക്താക്കൾ പലപ്പോഴും ഫിസിക്കൽ കാർഡുകൾ ഉപയോഗിക്കുന്നത് ലോയൽറ്റി കാർഡുകൾക്കായിരിക്കും. ഗൂഗിൾ വാലറ്റ് ആപ്പിലെ ‘+’ ചിഹ്നത്തിൽ അമർത്തി ‘Loyalty card’ എന്നത് തിരഞ്ഞെടുക്കുക.
ശേഷം സ്റ്റോർ തിരഞ്ഞ് ബാർകോഡ് സ്കാൻ ചെയ്തോ വിവരങ്ങൾ മാനുവലായി നൽകിയോ കാർഡുകൾ വാലറ്റിലേക്ക് മാറ്റാം. കൂടുതൽ ഉപയോഗിക്കുന്നവ ‘View more’ വഴി ഹോം പേജിൽ സ്റ്റാർ ഐക്കൺ ഉപയോഗിച്ച് പിൻ ചെയ്ത് വെക്കാവുന്നതാണ്.
ആപ്പ് വേഗത്തിൽ ലോഞ്ച് ചെയ്യാം
ഫോണിലെ Settings > System > Gestures > Double-press power button എന്ന ക്രമീകരണത്തിൽ പോയി പവർ ബട്ടൺ രണ്ട് തവണ അമർത്തുമ്പോൾ തന്നെ വാലറ്റ് തുറക്കുന്ന രീതിയിൽ സജ്ജീകരിക്കാം. കൂടാതെ, ലോക്ക് സ്ക്രീനിൽ കുറുക്കുവഴിയായി (Shortcuts) വാലറ്റ് ഐക്കൺ നൽകുന്നത് ഫോൺ എളുപ്പത്തിൽ തുറക്കാൻ സഹായിക്കും.
Quick Settings-ൽ വാലറ്റ് ഐക്കൺ ഉൾപ്പെടുത്തുന്നതും വളരെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമാണ്. സുരക്ഷയും വേഗതയും
സാധാരണയായി പേയ്മെന്റിനായി ഫോൺ അൺലോക്ക് ചെയ്യേണ്ടതുണ്ട്.
എന്നാൽ ഇത് ഒഴിവാക്കാൻ Settings > Connected devices > Connection preferences > NFC എന്ന ക്രമീകരണത്തിൽ ‘Require device unlock for NFC’ എന്നത് ഓഫ് ചെയ്യാം. ഇത് വേഗത വർദ്ധിപ്പിക്കുമെങ്കിലും സുരക്ഷ മുൻനിർത്തി ശ്രദ്ധയോടെ ഉപയോഗിക്കണം.
അവസാനമായി, സ്മാർട്ട് വാച്ചുകളിൽ ഗൂഗിൾ വാലറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ കൂടുതൽ അനായാസമായി പേയ്മെന്റുകൾ നടത്താൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

