തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്യു രംഗത്ത്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി വ്യക്തമായ രാഷ്ട്രീയ തീരുമാനത്തിലേക്ക് നീങ്ങണമെന്ന് കെഎസ്യു കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ.
ജവാദ് പൂത്തൂർ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സ്വയം ഭരണാധികാരത്തെയും ഫെഡറൽ തത്വങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ കേവലം സാങ്കേതികമായ ന്യായീകരണങ്ങൾ മാത്രം പോരെന്നും, ശക്തമായ രാഷ്ട്രീയ നിലപാട് തന്നെ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ എൽഡിഎഫ് സർക്കാർ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര നയങ്ങൾക്ക് മുന്നിൽ അടിയറവെച്ച സന്ദർഭങ്ങളിൽ കെഎസ്യു ശക്തമായ എതിർപ്പാണ് രേഖപ്പെടുത്തിയത്.
അന്ന് സ്വീകരിച്ച അതേ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അഡ്വ. ജവാദ് പൂത്തൂർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
“കേരളത്തിന്റെ വിദ്യാഭ്യാസ സ്വയം ഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ജവാദ് പുത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

