കായംകുളം നഗരത്തിലെ ആരോഗ്യരംഗത്ത് സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എലിമെക്സ് ഹോസ്പിറ്റൽ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നു. വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനവും പരിശോധനകളും സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ക്യാംപുകൾ ക്രമീകരിച്ചിരിക്കുന്നത്.
ക്യാംപുകളുടെ ഭാഗമായി ജൂൺ 20-ാം തീയതി രാവിലെ മുതൽ സ്ത്രീരോഗ വിഭാഗത്തിൽ പരിശോധനകൾ ഉണ്ടായിരിക്കും. സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭത്തിന് ആശുപത്രി അധികൃതർ തുടക്കമിടുന്നത്.
കൃത്യമായ ഇടവേളകളിൽ വിവിധ രോഗാവസ്ഥകളെ മുൻനിർത്തി ക്യാംപുകൾ തുടരുമെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

