ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ നടത്തിയ പോരാട്ടം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. കടുത്ത ചൂടിനെയും ശാരീരിക അസ്വസ്ഥതകളെയും അവഗണിച്ച് 110 പന്തുകളിൽ നിന്ന് 154 റൺസ് അടിച്ചുകൂട്ടിയാണ് ഗിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിൽ 170 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. പ്രതിസന്ധികൾക്കിടയിലെ പ്രകടനം
മത്സരത്തിനിടയിൽ കടുത്ത ചൂട് അനുഭവപ്പെട്ടത് താരങ്ങൾക്കും അണിയറപ്രവർത്തകർക്കും വലിയ വെല്ലുവിളിയായി.
ചൂട് താങ്ങാനാവാതെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിംഗ് ടീമിലെ ക്യാമറ അസിസ്റ്റന്റ് കുഴഞ്ഞുവീണ സംഭവം വരെ മൈതാനത്ത് അരങ്ങേറി. ഇന്നിംഗ്സിന്റെ പകുതിയോടെ കടുത്ത പേശിവലിവ് അനുഭവപ്പെട്ട
ഗിൽ, ഓടി റൺസെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഫിസിയോ തെറാപ്പിസ്റ്റ് പലതവണ മൈതാനത്തെത്തി ശുശ്രൂഷകൾ നൽകിയെങ്കിലും, കളം വിടാൻ തയാറാകാതെ നായകന്റെ ഉത്തരവാദിത്തത്തോടെ താരം ബാറ്റിംഗ് തുടർന്നു.
റെക്കോർഡ് കൂട്ടുകെട്ടും തകർപ്പൻ ബാറ്റിംഗും
ഓടി റൺസ് എടുക്കുന്നതിന് പകരം ബൗണ്ടറികളിലൂടെയും സിക്സറുകളിലൂടെയും സ്കോർ ഉയർത്താനായിരുന്നു ഗില്ലിന്റെ തീരുമാനം. 22 ഫോറുകളും 2 തകർപ്പൻ സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
ഇഷാൻ കിഷനൊപ്പം (125) ചേർന്ന് രണ്ടാം വിക്കറ്റിൽ 224 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടും താരം പടുത്തുയർത്തി. ഗില്ലിന്റെയും ഇഷാൻ കിഷന്റെയും മികവിൽ ഇന്ത്യ നിശ്ചിത ഓവറിൽ 402 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 232 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ശാരീരികമായ അവശതകൾക്കിടയിലും ഗിൽ നടത്തിയ ഈ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

