കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുലമണ്ണിൽ കാടുപിടിച്ചുകിടന്ന പുരയിടത്തിൽ നടത്തിവന്ന കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയോട് ചേർന്ന്, ശാന്തി ജംഗ്ഷനിലെ ഒരു വർക്ക് ഷോപ്പിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് വളർച്ചയെത്തിയ മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്.
പുരയിടത്തിലെ തെങ്ങിൻ തോട്ടത്തിന് സമീപം പ്രത്യേക ശ്രദ്ധയോടെ നട്ടുവളർത്തിയ നിലയിലായിരുന്നു ഈ ചെടികൾ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് എസ്-ന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ചെടികൾ നട്ടുവളർത്തിയ വ്യക്തികളെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ഈ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എസ്.
ജയകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) സുജിത്ത് കുമാർ പി, പ്രശാന്ത് പി. മാത്യൂസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ, വിവേക് എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതിഷ്, ജ്യോതി, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീമോൾ എന്നിവരും ഉൾപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

