സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. തങ്ങൾ നേരത്തെ ശക്തമായി എതിർത്ത പദ്ധതിയുടെ നടത്തിപ്പുകാരായി മുസ്ലിം ലീഗ് മാറിയെന്നും, ഇത് വിദ്യാർത്ഥി സമൂഹത്തോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് പദ്ധതിയെ എതിർത്ത കോൺഗ്രസ്-ലീഗ് നേതൃത്വം ഇപ്പോൾ നിലപാടിൽ നിന്ന് പൂർണ്ണമായും മലക്കം മറിഞ്ഞിരിക്കുകയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. “എല്ലാത്തിലും വലുത് വാക്ക് ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
ആ വാക്കിന് ഇപ്പോൾ എന്തുപറ്റിയെന്ന് അദേഹം ചോദിച്ചു. പി എം ശ്രീയെ പറ്റിയുള്ള കോൺഗ്രസ് വാക്കും പഴയ ചാക്കും ഒരുപോലെയായി.
ഒഴിഞ്ഞുമാറാൻ വേറെ വഴിയില്ല” എന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ നിലപാടുകളിൽ വരുത്തിയ ഈ മാറ്റം വൻ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

