പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചേഷ്ടകൾ കാണിച്ച് മാനസികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി തടവുശിക്ഷ വിധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നപ്ര മുറിയിൽ ഒട്ടുവഴിയക്കൽ വീട്ടിൽ ശശിധരകണിയാർ (75) എന്നയാളെയാണ് ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റീന ദാസ് ടി ആർ നാലുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി വന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വി ബിജു ആണ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ആർ രാജേഷ് കുമാർ കോടതിയിൽ ഹാജരായി. കേസിന്റെ നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി എസ്ഐ നിസാം, എ എസ്ഐ ദീപ ടി ആർ, സിപിഒ വി അനിൽകുമാർ എന്നിവർ മികച്ച ഏകോപനമാണ് കാഴ്ചവെച്ചത്.
പിഴ അടയ്ക്കാത്തപക്ഷം പ്രതി കൂടുതൽ കാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

