പത്തനംതിട്ടയിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി സ്വദേശിയായ ടി രഞ്ജു ആണ് അടൂർ പോലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: പോരുവഴിയിലെ ഒരു പഞ്ചായത്തംഗം വഴിയാണ് ഇയാളെ അടൂരിലുള്ള കുടുംബം ആഭിചാരക്രിയകൾക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന വ്യക്തിയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ പത്താം തീയതി രാത്രിയോടെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ആഭിചാരക്രിയകൾ നടത്തുന്നതിനിടെ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ പോക്സോ നിയമത്തിന് പുറമെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി നേരത്തെ ബിജെപിയുടെ കൊല്ലം ഈസ്റ്റ് ജില്ലാതല കമ്മിറ്റിയിലെ അംഗമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
എന്നാൽ, ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

