സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ പോലീസ് സേനയിൽ നിർണ്ണായകമായ ഉദ്യോഗസ്ഥ തലമാറ്റം. വിവിധ തലങ്ങളിൽ നിന്നുയർന്ന വിമർശനങ്ങൾക്കിടയിലും ഐപിഎസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു.
ലഹരി മാഫിയയെ നേരിടാൻ പോലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ സംയുക്തമായി ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയുടെ നോഡൽ ഓഫീസറാണ് ഇദ്ദേഹം. സതീഷ് ബിനോ പുതിയ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായി ചുമതലയേൽക്കും.
കണ്ണൂർ റേഞ്ച് ഡിഐജിയായി കെ കാർത്തിക്കിനെ നിയമിച്ചപ്പോൾ, തൃശൂർ റേഞ്ച് ഡിഐജിയായി ടി നാരായണനെയാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ടി നാരായണനെ കണ്ണൂർ റേഞ്ചിലേക്ക് നിയമിച്ചിരുന്നെങ്കിലും, അദ്ദേഹം അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് മാറ്റം വരുത്തിയത്.
നേരത്തെ തൃശൂർ റേഞ്ചിലേക്ക് നിശ്ചയിച്ചിരുന്ന തിരുവനന്തപുരം കമ്മീഷണർ കെ കാർത്തിക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ നിയമനം.
ഷഹൻഷാ കെ എസിനെ തിരുവനന്തപുരം ഡിസിപിയായും നിയമിച്ചിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഈ അഴിച്ചുപണിയിൽ ഡിജിപി അതൃപ്തി അറിയിക്കുകയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

