ബ്രിട്ടിഷ് ഭരണകൂടത്തിന് മുൻപാകെ ശിക്ഷാ ഇളവ് അഭ്യർത്ഥിച്ചുകൊണ്ട് വി.ഡി. സവർക്കർ 10 തവണ ദയാഹർജി സമർപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുവായ സത്യകി സവർക്കർ കോടതിയിൽ സാക്ഷ്യപ്പെടുത്തി.
പുണെയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണ വേളയിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസുമായി ബന്ധപ്പെട്ട
നടപടികൾക്കിടെയാണ് സവർക്കറുടെ ദയാഹർജികൾ സംബന്ധിച്ച പരാമർശങ്ങൾ ഉയർന്നുവന്നത്. സത്യകി സവർക്കർ കോടതിയിൽ നൽകിയ മൊഴി പ്രകാരം, ശിക്ഷാ ഇളവ് ലഭിക്കുന്നതിനായുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുക മാത്രമാണ് വിനായക് ദാമോദർ സവർക്കർ ചെയ്തത്.
അല്ലാതെ ബ്രിട്ടിഷ് ഭരണകൂടത്തോട് വിശ്വസ്തത പുലർത്താനല്ല അദ്ദേഹം ഇത്തരത്തിൽ ഹർജികൾ നൽകിയതെന്ന് അദ്ദേഹം വാദിച്ചു. തന്റെ ബന്ധു സ്വന്തം താൽപര്യപ്രകാരമാണ് അപേക്ഷകൾ സമർപ്പിച്ചത് എന്ന് വ്യക്തമാക്കിയ സത്യകി, അതേസമയം രാജ്ഗുരു, ബതുകേശ്വർ ദത്ത്, അഷ്ഫാഖുല്ലാഹ് ഖാൻ തുടങ്ങിയ പ്രമുഖ വിപ്ലവകാരികൾ ദയാഹർജികൾ നൽകാൻ തയ്യാറായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, സമർപ്പിക്കപ്പെട്ട ഹർജികളുടെ അവസാനഭാഗത്ത് “ഞാൻ അങ്ങയുടെ ഏറ്റവും അനുസരണയുള്ള ദാസനായി തുടരും” എന്ന് എഴുതി സവർക്കർ ഒപ്പിട്ടിരുന്നോ എന്ന കാര്യത്തിൽ കൃത്യമായ അറിവില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

