രാജ്യത്ത് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ടെലഗ്രാം ആപ്ലിക്കേഷന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തതിന് പിന്നാലെ, ആപ്പിൾ സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
ജൂൺ 22-ന് നടക്കാനിരിക്കുന്ന മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്നത് വരെയാണ് ഈ നിയന്ത്രണം നിലനിൽക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
വ്യാജ പ്രചാരണങ്ങളും വൻ സാമ്പത്തിക തട്ടിപ്പുകളും ടെലഗ്രാം വഴി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ‘പേപ്പർ ലീക്ക്ഡ് നീറ്റ്’, ‘റീ-നീറ്റ് 2026’, ‘പ്രൈവറ്റ് മാഫിയ’, ‘റീ നീറ്റ് മാഫിയ’ തുടങ്ങിയ പേരുകളിലുള്ള ചാനലുകൾ വഴി പരീക്ഷാ ചോദ്യപേപ്പറുകൾ നൽകുമെന്ന വ്യാജേന വലിയ തുക തട്ടിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരം നിരവധി ചാനലുകളെയും ബോട്ടുകളെയും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ആപ്പിലെ മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയിട്ടുമുണ്ട്.
അതേസമയം, അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് വ്യക്തമാക്കി. വ്യാജ ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ച സംഭവത്തിൽ ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമായി തുടരുകയാണ്.
സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഔദ്യോഗിക ഏജൻസികൾ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

