തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവാദപരമായ നിയമനങ്ങളിൽ തിരുത്തലുമായി ഭരണസമിതി. നിയമനങ്ങളിൽ മന്ത്രി പ്രകടിപ്പിച്ച അതൃപ്തി കണക്കിലെടുത്താണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം, മുൻ ദേവസ്വം ക്ലർക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. നേരത്തെ ഇദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിലാണ് നിയമിച്ചിരുന്നത്.
ഇതിനുപുറമെ, വിജിലൻസ് ഓഫിസറായി നിയമിതനായിരുന്ന വിഷ്ണു ജെ.എസിനെ മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറായി മാറ്റി നിയമിക്കുകയും ചെയ്തു. കോൺഗ്രസ് അനുകൂല സംഘടന ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ദേവസ്വം ബോർഡ് തങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്തിയത്.
നേരത്തെ, ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണവിധേയരായവരെ സുപ്രധാന സ്ഥാനങ്ങളിൽ നിയമിച്ച ദേവസ്വം ബോർഡ് നടപടിക്കെതിരെ മുരളീധരൻ രംഗത്തെത്തിയിരുന്നു. “സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുത്” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ദേവസ്വം പ്രസിഡന്റ് ജയകുമാർ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന വ്യക്തിയായതിനാലാണ് ഇത്രയും നാൾ മൗനം പാലിച്ചതെന്നും, എന്നാൽ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന ധാരണയിലേക്ക് സർക്കാർ നീങ്ങുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട
അന്വേഷണത്തിൽ എസ്ഐടിയുടെ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കുറ്റപത്രത്തിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെങ്കിൽ സർക്കാർ ശക്തമായി ഇടപെടുമെന്നും അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

