തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കന് ഗുരുതരമായി പരുക്കേറ്റു. കൂത്തുപറമ്പ് സ്വദേശിയായ നാസർ (55) ആണ് ആക്രമിക്കപ്പെട്ടത്.
ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.
ബസ് സ്റ്റാൻഡിന്റെ വിജനമായ ഭാഗത്ത് വെച്ച് നാസറും പ്രതിയായ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദും ചേർന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയത്ത് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും, തുടർന്ന് പ്രകോപിതനായ മുഹമ്മദ് ഷാഹിദ് കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ നാസറിനെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ആക്രമണം നടത്തിയ മുഹമ്മദ് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

