ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പുനരന്വേഷണ ഉത്തരവിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി.
വിമാനത്തിനുള്ളിൽ തന്നെ ആക്രമിക്കാൻ എത്തിയവർ ഭീകരന്മാരെപ്പോലെയാണ് പെരുമാറിയതെന്നും, താൻ അവരെ തടയാൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട
കൂടുതൽ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കുമെന്ന് ഇ പി ജയരാജൻ അറിയിച്ചു. താൻ ഈ കേസിൽ പരാതിക്കാരനോ പ്രതിയോ ആയിരുന്നില്ലെന്നും, എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ പേര് പരാമർശിക്കപ്പെട്ടതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, താൻ വിചാരണ നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ഭാഗത്തുനിന്നുള്ള എല്ലാ കാര്യങ്ങളും കോടതിയിൽ ബോധിപ്പിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ പരാതിക്കാർ നേരത്തെ തന്നെ പോലീസിനെയാണ് സമീപിക്കേണ്ടിയിരുന്നത്.
കോടതി പോലീസ് അല്ലെന്നും, എന്നാൽ കാര്യങ്ങൾ പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ആസൂത്രിതമായി നടത്തിയ ശ്രമമാണ് ഇൻഡിഗോ വിമാനത്തിൽ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
സമഗ്രമായി കാര്യങ്ങൾ പരിശോധിച്ചാൽ കോടതിക്ക് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും, നിയമപരമായ തുടർനടപടികൾ വരുമ്പോൾ അതിനെപ്പറ്റി അപ്പോൾ പ്രതികരിക്കാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

