തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. തളച്ചാൻവിള സ്വദേശി അഖിൽരാജിന്റെ മകൾക്കാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച നേരിട്ടത്.
ഇന്നലെ രാത്രി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. കുട്ടിക്ക് നൽകിയ ട്രിപ്പ് (IV set) പരിശോധിച്ചപ്പോൾ അത് ഏപ്രിൽ മാസത്തിൽ കാലാവധി അവസാനിച്ചതാണെന്ന് പിതാവ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് അഖിൽരാജ് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ മരുന്ന് മാറ്റി നൽകാൻ തയ്യാറായി. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

