തിരുവനന്തപുരം പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ കടയുടമയ്ക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബീമാപള്ളി സ്വദേശിയായ അനീഷ് (38) ആണ് പിടിയിലായത്.
സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്. സ്കൂട്ടറിൽ ബേക്കറിക്ക് സമീപമെത്തിയ പ്രതി, അനുവാദമില്ലാതെ കടയിലുണ്ടായിരുന്ന ഷവർമ കത്തി എടുക്കുകയും സ്വന്തം വാഹനം അറ്റകുറ്റപ്പണി നടത്താനായി കൊണ്ടുപോകുകയും ചെയ്തു.
ഇതിനെ ബേക്കറി ഉടമയായ ഷാഹുൽ ഹമീദ് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആദ്യഘട്ടത്തിൽ ഉടമയെ അസഭ്യം പറഞ്ഞ് മടങ്ങിയ പ്രതി, തൊട്ടുപിന്നാലെ മറ്റൊരു കത്തിയുമായി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
കത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയുടെ ആക്രമണത്തിൽ ഷാഹുൽ ഹമീദിന്റെ തലയ്ക്കും ഇടത് കൈയ്ക്കും പരിക്കേറ്റു. തുടർന്ന് കടയിലുണ്ടായിരുന്നവർ ഇടപെട്ട് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവത്തിനിടെ പരിക്കേറ്റ അനീഷും ഷാഹുൽ ഹമീദും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

