കേരളത്തിലെ മലയോര മേഖലകളിൽ പച്ചത്തേങ്ങയുടെ വിപണി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തുമ്പോഴും, ചിരട്ടയ്ക്ക് വിപണിയിൽ വൻ ഡിമാൻഡ്. നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് 32 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വ്യാപാരികൾ നേരിട്ട് വീടുകളിലെത്തി ചിരട്ട ശേഖരിക്കുകയാണ്.
പ്രധാന കാരണങ്ങൾ
ആക്ടിവേറ്റഡ് കാർബൺ, സൗന്ദര്യവർധക വസ്തുക്കൾ, പെയ്ന്റ് നിർമാണം, ജല ശുദ്ധീകരണം എന്നിവയ്ക്കായി ചിരട്ടക്കരി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതാണ് വില വർധനവിന് വഴിയൊരുക്കിയത്. കേരളത്തിൽ നിന്ന് ശേഖരിക്കുന്ന ചിരട്ടകൾ വലിയ തോതിൽ അയൽസംസ്ഥാനങ്ങളിലെ വ്യവസായശാലകളിലേക്കാണ് എത്തിക്കുന്നത്.
കർഷകർ പ്രതിസന്ധിയിൽ
ചിരട്ടയ്ക്ക് മികച്ച വില ലഭിക്കുമ്പോഴും പച്ചത്തേങ്ങയുടെ വിലയിലെ കനത്ത ഇടിവ് കേര കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരഫെഡ് വഴി ഒരു കിലോ പച്ചത്തേങ്ങയ്ക്ക് നേരത്തെ 78 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 43 രൂപ മാത്രമാണ് ലഭിക്കുന്നത്.
പൊതുവിപണിയിലാകട്ടെ കർഷകന് ലഭിക്കുന്നത് വെറും 38 രൂപയും. കാലാവസ്ഥാ വ്യതിയാനവും കൊപ്രയാക്കി മാറ്റാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം പച്ചത്തേങ്ങ വിൽക്കാൻ നിർബന്ധിതരാകുന്ന കർഷകർക്ക്, ചിരട്ടയുടെ വിപണി നേട്ടം ഗുണകരമാകുന്നില്ല എന്നതാണ് വസ്തുത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

