കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി ബസ് യാത്രാ പദ്ധതി’ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വനിതാ-ട്രാൻസ്ജെൻഡർ പ്രതിനിധികൾക്ക് ‘സീറോ ടിക്കറ്റ്’ കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഈ പദ്ധതിയെ സ്ത്രീകൾക്കുള്ള ഔദാര്യമായല്ല, മറിച്ച് സർക്കാർ നൽകുന്ന ആദരവായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “സാമൂഹികം എന്ന് പറയുന്നത് അഭിമാനത്തോടെ സ്ത്രീകൾക്ക് ബസ്സിൽ യാത്ര ചെയ്യാം എന്നതാണ്.
കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകൾ, വിദ്യാർഥിനികൾ, ജീവനക്കാർ, ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് യാത്ര സൗജന്യമാക്കിയാൽ ഇത്ര രൂപ മാറ്റി വെയ്ക്കാൻ കഴിയുമെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞു.
അങ്ങനെ നീക്കിയിരിക്കുന്ന പണം എന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഉണ്ട്. താൻ പറഞ്ഞത് KSFE യിൽ ചിട്ടി ചേരാനാണ് അങ്ങനെയൊരു സേവിങ്സ് സ്ത്രീകൾക്ക് ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.” സർക്കാർ അധികാരത്തിൽ എത്തിയതിന്റെ ഒന്നാം മാസം തികയുന്ന 18-ാം തീയതിക്ക് മുൻപായി ഈ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്കായി പ്രതിവർഷം 800 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്. കെഎസ്ആർടിസിയുടെ വരുമാനം വർധിക്കുന്നതോടെ ഭാവിയിൽ സർക്കാർ സഹായമില്ലാതെ തന്നെ പൊതുഗതാഗത സംവിധാനം മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ സ്വകാര്യ ബസുകൾ ഈ പദ്ധതിയുടെ ഭാഗമാകുന്നതോടെ സ്വകാര്യ ബസ് ഉടമകൾക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, പദ്ധതിക്കെതിരെ രംഗത്തെത്തിയ മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
“മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. അവർ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്.
താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും.
പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സർക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലർത്തി മുഖ്യമന്ത്രി പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

