തിരുവനന്തപുരത്ത് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരമ്പരയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആരോഗ്യ സർവകലാശാല വി.സി ഡോ.
മോഹനൻ കുന്നുമ്മേൽ, എംജി സർവകലാശാല വി.സി ഡോ. ഡി.
മാവൂത്ത്, മലയാള സർവകലാശാല വി.സി ഡോ. സി.ആർ.
പ്രസാദ് എന്നിവരാണ് പ്രസ്തുത ചടങ്ങിൽ പങ്കെടുത്തത്. ഈ വിഷയത്തിൽ പ്രതിപക്ഷം രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരമൊരു സംഭവം ആദ്യമായല്ല റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം സമാനമായ സാഹചര്യമുണ്ടായപ്പോൾ ഉണ്ടായ മൗനം ഇപ്പോൾ വീണ്ടും രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നു വരുന്നുണ്ട്.
ജൂലൈ 27, 2023-ന് ആർഎസ്എസ് അനുകൂല സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിച്ച ജ്ഞാനസഭയിൽ നാല് വൈസ് ചാൻസലർമാർ പങ്കെടുത്തിരുന്നു. മോഹൻ ഭാഗവത് മുഴുവൻ സമയവും പങ്കെടുത്ത പ്രസ്തുത സഭയിൽ വി.സിമാർ പങ്കെടുക്കുമെന്ന് ഒരാഴ്ച മുൻപേ ഷെഡ്യൂൾ പുറത്തുവന്നിരുന്നു.
അന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഈ പങ്കാളിത്തത്തെ എതിർക്കാൻ തയ്യാറായില്ലെന്നും, അത് വി.സിമാരുടെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് പ്രതികരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
അന്ന് മോഹൻ കുന്നുമ്മൽ (കേരള), പി. രവീന്ദ്രൻ (കാലിക്കറ്റ്), കെ.കെ.
സാജു (കണ്ണൂർ), എ. ബിജുകുമാർ (കുഫോസ്) എന്നീ വി.സിമാരാണ് ആ പരിപാടിയിൽ പങ്കെടുത്തത്.
സർക്കാരിന്റെ നോമിനിയും സിപിഎം അനുകൂല അധ്യാപക സംഘടനയിലെ അംഗവുമായ എ. ബിജുകുമാർ വേദിയിലെത്തിയത് വലിയ വിവാദമായിരുന്നു.
തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രി ആർ.
ബിന്ദു വി.സിമാരെ വിമർശിക്കാൻ നിർബന്ധിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

