കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സൗജന്യയാത്ര യാഥാർത്ഥ്യമാകുന്ന ഈ ഘട്ടത്തിൽ, ഗതാഗത വകുപ്പിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് മുൻ എംഎൽഎ എൻ. ജയരാജ്.
1977 മുതൽ 1979 വരെയുള്ള കാലയളവിൽ നാല് മന്ത്രിസഭകളിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത പിതാവ് കെ. നാരായണക്കുറുപ്പിന്റെ ഭരണകാലത്തെ അനുഭവങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
ട്രാൻസ്പോർട്ട്, എക്സൈസ് വകുപ്പുകൾ എന്തുകൊണ്ട് കൂടുതൽ വിമർശനങ്ങൾക്ക് പാത്രമാകുന്നു എന്ന ചോദ്യത്തിന് കെ. നാരായണക്കുറുപ്പ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.
‘കേരളത്തിൽ ഒരുപാട് മലകളുണ്ടല്ലോ. പക്ഷേ, ശബരിമലയെക്കുറിച്ചല്ലേ ആളുകൾ എപ്പോഴും പറയുന്നത്’ എന്നായിരുന്നു അദ്ദേഹം അന്ന് മറുപടി നൽകിയത്.
ഈ മറുപടിയിലൂടെ വകുപ്പിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. അക്കാലത്ത് ട്രാൻസ്പോർട്ട് അഡ്വൈസറി ബോർഡിലേക്ക് കലാകാരന്മാരെയും രാഷ്ട്രീയക്കാരെയും നിയമിക്കുന്ന പതിവുണ്ടായിരുന്നു.
ഇവർക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയ്ക്ക് അവകാശവുമുണ്ടായിരുന്നു. കാർട്ടൂണിസ്റ്റ് പി.കെ.
മന്ത്രിയെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവന്നെങ്കിലും ആദ്യം അത് പരിഗണിച്ചിരുന്നില്ല. എന്നാൽ, ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോ ഉദ്ഘാടന വേളയിൽ താൻ മൂത്രമൊഴിച്ച് ശുചിമുറി ഉദ്ഘാടനം ചെയ്യുന്നതായി പി.കെ.
മന്ത്രി വരച്ച കാർട്ടൂൺ പത്രത്തിൽ കണ്ടതോടെ, അദ്ദേഹത്തെ ഉപദേശക ബോർഡിൽ ഉൾപ്പെടുത്താൻ പിതാവ് തയ്യാറായ സംഭവം ജയരാജ് ഓർക്കുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ വേതന വ്യവസ്ഥയിൽ 50 രൂപ വർധിപ്പിക്കാൻ കെ.
നാരായണക്കുറുപ്പ് എടുത്ത തീരുമാനം വലിയ ആശ്വാസമാണ് നൽകിയത്. മാണി സാർ ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിൽ പിതാവിന് ആഭ്യന്തര വകുപ്പിന്റെ താൽക്കാലിക ചുമതല ലഭിച്ചിരുന്നു.
അന്ന് കെഎസ്ആർടിസി, എക്സൈസ്, ആഭ്യന്തര എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പിതാവിനെക്കുറിച്ച്, ‘കാക്കിയിട്ടതെല്ലാം കുറുപ്പു സാറിന്റെ കയ്യിലാണെന്ന്’ ടി.എം. ജേക്കബ് തമാശരൂപേണ പറഞ്ഞിരുന്നതും ജയരാജ് അനുസ്മരിച്ചു.
തന്റെ ഗുരുവായ ഉലഹന്നാൻ മാപ്പിള സാർ അയച്ച ആശംസാവചനം പിതാവ് എന്നും ഓർക്കാറുണ്ടായിരുന്നു. ‘ഒരിക്കലും ശകടാസുരൻ ആകാതിരിക്കട്ടെ’ എന്നായിരുന്നു ആ കത്തിലെ പ്രധാന വരി.
ഗതാഗതവകുപ്പിനെ നശിപ്പിക്കുന്ന മന്ത്രിയായി തന്റെ ശിഷ്യൻ മാറരുത് എന്ന മുന്നറിയിപ്പായിരുന്നു ആ വാക്കുകളിൽ ഉണ്ടായിരുന്നത്. പിതാവ് ആ ആശംസ അക്ഷരംപ്രതി പാലിച്ചുവെന്നും ജയരാജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

