മധ്യപ്രദേശിലെ ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ നാല് യാത്രക്കാർക്ക് ദാരുണാന്ത്യം. ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിൽ (19665) യാത്ര ചെയ്യുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
സംഭവം നടന്നത് വൈകുന്നേരം 4.15 ഓടെയാണ്. ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ തീപിടുത്തം ഉണ്ടായെന്ന വ്യാജ പ്രചരണമാണ് ദൗർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചത്.
തീപിടിച്ചെന്ന ഭയത്താൽ പരിഭ്രാന്തരായ യാത്രക്കാർ കൂട്ടത്തോടെ ട്രെയിനിൽ നിന്ന് ഇറങ്ങി തൊട്ടടുത്ത ട്രാക്കിലേക്ക് ഓടുകയായിരുന്നു. ഈ സമയം എതിർദിശയിൽ അതിവേഗതയിൽ വരികയായിരുന്ന ഫിറോസ്പൂർ-സീനി പാടൽകോട്ട് എക്സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു.
അപകടത്തെക്കുറിച്ച് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: യാത്രാമധ്യേ യാത്രക്കാരിലൊരാൾ ചങ്ങല വലിച്ചതിനെത്തുടർന്നാണ് ട്രെയിൻ ട്രാക്കിൽ നിർത്തിയിട്ടത്. ഇതിനിടയിലാണ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതും അത് കൂട്ടപ്പലായനത്തിനും ദുരന്തത്തിനും വഴിവെച്ചതും.
സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

