സംസ്ഥാനത്ത് തുടരുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ആറു ജീവനുകളാണ് വന്യജീവികളുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
ഇത്തരം ദാരുണമായ സാഹചര്യങ്ങളിലും സർക്കാർ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്കകളെ പരിഹസിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയോ പരിക്കേറ്റവരെയോ സന്ദർശിക്കാൻ പോലും വനം മന്ത്രി തയ്യാറായിട്ടില്ല. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ലെന്നും, സർക്കാർ മാറിയത് ആനകൾ അറിഞ്ഞില്ല എന്നുമൊക്കെയുള്ള വനം മന്ത്രിയുടെ പ്രസ്താവനകൾ തികച്ചും നിരുത്തരവാദപരമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളോട് കാണിക്കുന്ന ഈ നിസംഗത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

