ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ തുർക്കിക്കെതിരെ ഓസ്ട്രേലിയക്ക് അർഹമായ വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയൻ സംഘം തുർക്കിയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ നെസ്റ്റോറി ഇരങ്കുണ്ടയും, 75-ാം മിനിറ്റിൽ കോണർ മെറ്റ്കാഫ് എന്നിവരാണ് ഓസ്ട്രേലിയക്കായി ലക്ഷ്യം കണ്ടത്. നീണ്ട
24 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തിയ തുർക്കിക്ക് ഈ തോൽവി വലിയ തിരിച്ചടിയായിരിക്കുകയാണ്. മത്സരത്തിൽ 72 ശതമാനം പന്തും കൈവശം വെച്ച് കളിച്ചത് തുർക്കിയായിരുന്നു.
ഓസ്ട്രേലിയൻ ഗോൾമുഖത്തേക്ക് ഏകദേശം മുപ്പതോളം ഷോട്ടുകളാണ് തുർക്കി താരങ്ങൾ ഉതിർത്തത്. ആർദ ഗുലെർ നയിച്ച തുർക്കി മുന്നേറ്റനിര പലതവണ ഓസ്ട്രേലിയൻ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും, ഉറച്ച പ്രതിരോധത്തിലൂടെ ഓസീസ് താരങ്ങൾ ഗോൾവല കാത്തുസൂക്ഷിച്ചു.
27-ാം മിനിറ്റിൽ പോൾ എന്ന് തുടങ്ങുന്ന നീക്കത്തിനൊടുവിലായിരുന്നു ആദ്യ ഗോൾ പിറന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

