
മാള: ബാങ്ക് വായ്പാ തിരിച്ചടവിന്റെ സാമ്പത്തിക ബാധ്യത മൂലം ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ ജീവനൊടുക്കി. കുഴൂര്‍ പാറപ്പുറം മാരിക്കല്‍ ബിജുവിനെ (45) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വായ്പക്കുടിശിക അടക്കം 2.93 ലക്ഷം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുഴൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഹാജരാകണമെന്നു അറിയിപ്പ് ലഭിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ബിജുവും ഭാര്യ സബിതയും കുഴൂര്‍ സഹകരണ ബാങ്കില്‍ പോയിരുന്നു.
തുടര്‍ന്ന് ഭാര്യ വീണ്ടും പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]