ചെങ്ങന്നൂർ ചെറിയനാട് മാമ്പള്ളിപ്പടിയിലുള്ള ചായക്കടയിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ഭക്ഷണം പാകം ചെയ്തു കഴിച്ച ശേഷം പണവുമായി കടന്നുകളഞ്ഞു. കടയിക്കാട് കല്ലുപറമ്പിൽ കെ.ബി.സത്യന്റെ ഉടമസ്ഥതയിലുള്ള ചായക്കടയിലാണ് ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷം മോഷണം നടന്നത്.
കടയിൽ സൂക്ഷിച്ചിരുന്ന 3000 രൂപയാണ് നഷ്ടപ്പെട്ടത്. മോഷ്ടാക്കൾ കടയിലുണ്ടായിരുന്ന 12 മുട്ടകൾ ഉപയോഗിച്ച് ഓംലറ്റ് ഉണ്ടാക്കി കഴിച്ച ശേഷമാണ് മടങ്ങിയതെന്ന് ഉടമ അറിയിച്ചു.
ഇതേ ദിവസം രാത്രി ചെറിയനാട് അത്തിമൺചേരിയിലുള്ള അഞ്ച് വീടുകളിലും സമാനമായ രീതിയിൽ മോഷണവും മോഷണശ്രമവും നടന്നിരുന്നു. ഈ സംഭവങ്ങളിൽ ഉൾപ്പെട്ട
അതേ സംഘം തന്നെയാണ് ചായക്കടയിലും മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അത്തിമൺചേരിയിലെ വീടുകളിൽ നിന്ന് 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവും കൂടാതെ കുടയും മഴക്കോട്ടും നഷ്ടപ്പെട്ടിട്ടുണ്ട്.
ഈ പ്രദേശത്ത് നിന്ന് മോഷണം പോയ ബൈക്ക് കണ്ടെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

