സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന സാഹചര്യത്തിൽ രോഗികൾക്ക് അടിയന്തരമായി ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമല്ലെന്ന വാർത്ത വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതനായ രോഗി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുമ്പോഴും, ആവശ്യമായ മരുന്നുകൾ സ്റ്റോക്കിലില്ലെന്ന് ആശുപത്രി അധികൃതർ തന്നെ വ്യക്തമാക്കുന്നത് അതീവ ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രിയുടെ അവകാശവാദങ്ങൾക്ക് കടകവിരുദ്ധമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ചികിത്സാ സംവിധാനങ്ങളിലെ ഈ വീഴ്ച രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

