കേന്ദ്ര സർവകലാശാലകളിലേക്കും അവയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി നടത്തുന്ന സിയുഇടി പിജി (CUET PG) പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയരുന്നു. മുൻകൂട്ടി അറിയിപ്പുകളൊന്നും നൽകാതെ രണ്ടാമതൊരു ഘട്ടത്തിൽ കൂടി പരീക്ഷ നടത്തിയെന്ന ആരോപണമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.
വിഷയത്തിൽ വ്യക്തത തേടി ഉദ്യോഗാർഥികൾ രംഗത്തെത്തിയിരിക്കുകയാണ്. പൊളിറ്റിക്കൽ സയൻസ് പരീക്ഷ നടന്നത് മാർച്ച് 11-നാണ്.
എന്നാൽ, പരീക്ഷയ്ക്ക് ശേഷം അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരസൂചികയിൽ, മാർച്ച് 11-ന് പുറമെ മാർച്ച് 30-നും പരീക്ഷ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ ടി എ (NTA) നേരത്തെ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മാർച്ച് 27-ഓടെ എല്ലാ പരീക്ഷകളും അവസാനിച്ചെന്നാണ് അറിയിച്ചിരുന്നത്.
ഈ സാഹചര്യത്തിൽ, മാർച്ച് 30-ന് നടന്നുവെന്ന് പറയപ്പെടുന്ന പരീക്ഷ ആർക്ക് വേണ്ടിയാണെന്നും, എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയെന്നും വ്യക്തമാക്കാൻ അധികൃതർ തയാറാകണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷാ നടത്തിപ്പിലെ ഈ അവ്യക്തത വലിയ ആശങ്കയാണ് ഉദ്യോഗാർഥികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

