സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി.
ബിനു, രേവന്ത്, ലെനിൻ രാജ്, നന്ദു ജി. ആർ, രാഹുൽ രാജൻ, വൈശാഖ്, രാഹുൽ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
നാളെ വൈകിട്ട് 5 മണിവരെയാണ് പ്രതികളുടെ പൊലീസ് കസ്റ്റഡി കാലാവധി അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ വിടുന്നതിനിടെ, പ്രതിയായ ഐ.പി.
ബിനുവിന് രക്തസമ്മർദ്ദമുള്ളതിനാൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥർക്കു നേരെ ആക്രമണമുണ്ടായത്.
ഈ സംഭവത്തിൽ നിയമനടപടികൾ കർശനമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

