സ്റ്റാൻഡ് അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോയിലെ വിവാദ പരാമർശങ്ങൾ തുടർച്ചയായി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. നേരത്തെ ഹിമാൻഷു ജംഗ്ര നടത്തിയ ‘370 രൂപയുടെ ബിരിയാണി’ എന്ന പ്രസ്താവന വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പ്രണിത് മോറിന്റെ പഴയൊരു ഷോയിൽ പങ്കെടുത്ത ഡോ. സേജൽ പവാർ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
മൂന്ന് മാസം മുൻപ് നടന്ന ഷോയ്ക്കിടെ, മെഡിക്കൽ പഠനത്തിനായി ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് ഡോ. സേജൽ പവാർ നടത്തിയ അശ്ലീല ചുവയുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ വലിപ്പത്തെക്കുറിച്ച് താനും സഹപ്രവർത്തകരും തമാശരൂപേണ സംസാരിക്കാറുണ്ടെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ക്ഷമാപണവുമായി ഡോക്ടർ
വിവാദം ശക്തമായതോടെ ഡോ.
സേജൽ പവാർ വിശദീകരണവും ക്ഷമാപണവുമായി രംഗത്തെത്തി. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായും, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ ഡോ. സേജൽ പവാർ പ്രതികരിച്ചത് ഇങ്ങനെ: “പ്രചരിക്കുന്ന ഒരു പുതിയ വീഡിയോയിലെ ഒരു ക്ലിപ്പിനെക്കുറിച്ച് ഞാൻ ആത്മാർത്ഥമായി പറയാൻ ആഗ്രഹിക്കുന്നു.
ഞാൻ പറഞ്ഞതിൽ ആളുകൾ എന്തിനാണ് അസ്വസ്ഥരായതെന്ന് ഞാൻ വീണ്ടും കണ്ടപ്പോൾ എനിക്ക് പൂർണ്ണമായും മനസ്സിലായി. വിഷയം വളരെ സെൻസിറ്റീവ് ആയ ഒന്നാണ്, എന്റെ അഭിപ്രായങ്ങൾ അവർ പറയരുതാത്ത വിധത്തിൽ വന്നു.
ആരെയും അനാദരവ് കാണിക്കാനുള്ള ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ലെങ്കിലും, ആഘാതം ഉദ്ദേശ്യത്തേക്കാൾ പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.” തന്റെ വാക്കുകളെ ന്യായീകരിക്കാൻ താൻ മുതിരുന്നില്ലെന്നും, ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം സ്റ്റാൻഡ് അപ്പ് കൊമഡി ഷോകൾ അതിരുകൾ ലംഘിക്കുന്നുവെന്നും, പരിപാടികൾക്ക് കർശനമായ നിയന്ത്രണം വേണമെന്നും സമൂഹ മാധ്യമങ്ങളിൽ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

