കൊല്ലം നഗരത്തിലെ ദേശീയപാത 66 ബൈപാസിൽ പാലത്തറയിലുള്ള ഉയരപ്പാതയിൽ വിള്ളൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് പാലത്തറ ജംക്ഷന് സമീപം മേൽപ്പാലത്തിൽ ഏകദേശം 10 മീറ്റർ നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.
വിവരം ലഭിച്ചയുടൻ നാട്ടുകാർ കരാർ കമ്പനി അധികൃതരെ അറിയിക്കുകയും തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് ലെയ്സൻ ഒാഫിസർ എ.ആർ റഹ്മാൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “വിള്ളൽ ആഴത്തിൽ ഉള്ളതല്ലെന്നും ആശങ്കപ്പെടേണ്ട
കാര്യമില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയച്ചതെന്ന് ലെയ്സൻ ഒാഫിസർ എ.ആർ റഹ്മാൻ പറഞ്ഞു. ടാർ ചെയ്ത് കഴിഞ്ഞാൽ ചില സ്ഥലങ്ങളിൽ ഇതുപോലെ വിള്ളൽ പ്രത്യക്ഷപ്പെടാറുണ്ട്.
പുറമേ മാത്രമുള്ള വിള്ളലാണ് ഇവിടെ കണ്ടതെന്ന് പരിശോധനയിൽ വ്യക്തമായി.” വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ഇന്നലെ ഉച്ചയോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ടാർ ഇളക്കി മാറ്റുന്ന നടപടികൾ ആരംഭിച്ചു. അടിയന്തരമായി പുതിയ ടാറിങ് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
അയത്തിൽ നിന്നും കൊട്ടിയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഉയരപ്പാത വഴിയാണ് കടന്നുപോകുന്നത്. മേവറം ജംക്ഷന് തൊട്ടുമുൻപ് വരെയാണ് നിലവിൽ ഉയരപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്.
മേവറത്ത് നേരത്തെ മണ്ണിട്ട് ഉയർത്തിയ ഭാഗം മാറ്റി തൂണുകൾ നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിന് മുൻപും കാവനാട് ഭാഗത്ത് സമാനമായ രീതിയിൽ ഉയരപ്പാതയിൽ വിള്ളൽ കണ്ടിരുന്നു.
അവിടെ അറ്റകുറ്റപ്പണികൾ നടത്തി പരിഹരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

