പോലീസിന്റെ അന്വേഷണ മികവിനെ പ്രകീർത്തിച്ചു കൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘13 വർഷം മുൻപുണ്ടായ ഒരു സംഭവത്തിൽ, ശബ്ദംകൊണ്ടു പ്രതിയെ തിരിച്ചറിഞ്ഞ ഒരു പൊലീസുകാരൻ സേനയിലുണ്ടായിരുന്നു’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
നിലവിൽ അടിമാലി എസ്എച്ച്ഒ ആയി സേവനമനുഷ്ഠിക്കുന്ന പി.ആർ.സന്തോഷ് ആണ് ആ ഉദ്യോഗസ്ഥൻ. 2013-ലെ ഒരു സംഭവമാണ് ഈ നേട്ടത്തിന് ആധാരം.
എറണാകുളത്തെ മൂന്നിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും, 75 ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഈ സംഘത്തിൽ അന്ന് തൃപ്പൂണിത്തുറ എസ്ഐ ആയിരുന്ന പി.ആർ.സന്തോഷ് ഉൾപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതി മുഴക്കിയ ഭീഷണി സന്ദേശം ഉദ്യോഗസ്ഥർ പരിശോധിച്ചു.
ഈ ശബ്ദം കേട്ട ഉടൻ തന്നെ, 2010-ൽ കോട്ടയത്ത് ജോലി ചെയ്യുന്ന സമയത്ത് കവർച്ചക്കേസിൽ അറസ്റ്റിലായ മനോജ് സേവ്യർ എന്നയാളുടേതാണ് ഈ ശബ്ദമെന്ന് പി.ആർ.സന്തോഷ് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് നടത്തിയ നീക്കത്തിൽ പാലക്കാട്ടുനിന്നു പ്രതിയെ പിടികൂടാൻ സാധിച്ചു. മന്ത്രിയുടെ പ്രസംഗം കേൾക്കാൻ സാധിച്ചത് വലിയൊരു അഭിമാനമായാണ് കാണുന്നതെന്ന് പി.ആർ.സന്തോഷ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

