സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികളടക്കം മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് സഹോദരങ്ങളായ രണ്ട് വിദ്യാർഥികളാണ് കുളത്തിൽ വീണ് മരണപ്പെട്ടത്.
ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥി അഫിയ, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സ്കൂൾ വിട്ടു വന്ന ശേഷം വീടിന് സമീപത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ.
ഏറെ നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് തിരുവങ്ങൂരിൽ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു. അത്തോളി സ്വദേശിയായ വിഘ്നേഷ് (16) ആണ് മരണപ്പെട്ടത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

