കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ, മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ ക്ഷേമ കേന്ദ്രം ആരംഭിക്കുന്നു. എടക്കാട്ടുവയലിൽ ആണ് ഈ സ്ഥാപനം പ്രവർത്തനസജ്ജമാക്കുന്നത്.
നിലവിൽ ഇത്തരം വിഭാഗത്തിൽപ്പെടുന്നവർക്ക് ആശ്വാസവും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വനിത ശിശു വികസന വകുപ്പ് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ഈ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അനുബന്ധ ക്രമീകരണങ്ങളും ഉടൻ ആരംഭിക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇവർക്ക് മികച്ച താമസ സൗകര്യവും ചികിത്സയും ലഭ്യമാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടുതൽ സൗകര്യങ്ങളോടുകൂടിയ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം എടക്കാട്ടുവയലിൽ നടത്താൻ തീരുമാനമെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

