കൊച്ചി തേവര അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ വെച്ച് ടിപ്പർ ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗതയിലെത്തിയ ഒരു ടാങ്കർ ലോറി ടിപ്പറിൽ ഇടിച്ചതിനെത്തുടർന്നാണ് വാഹനം നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ സമയം ലോറിയിൽ ഡ്രൈവർ സുനിൽ മാത്രമാണ് ഉണ്ടായിരുന്നത്.
വാഹനം പാലത്തിന്റെ കൈവരിയിൽ ഇടിക്കുന്നതിന് തൊട്ടുമുമ്പ് സുനിൽ ചാടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായതായി നാട്ടുകാർ അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഡ്രൈവറെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
അപകടത്തെത്തുടർന്ന് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

