കേരള വഖഫ് ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിച്ചത്.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം, ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നിർബന്ധമാണ്. എന്നാൽ, ഈ വ്യവസ്ഥ പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നും, നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
2026ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ സർക്കാർ 9 അംഗങ്ങളെയാണ് നിയമിച്ചത്. ഇതിൽ ഉൾപ്പെട്ട
എല്ലാവരും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണെന്നും, ഇത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഷോൺ ജോർജ് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

