നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനാവശ്യമായി പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. നിലവിൽ രോഗപ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോകോളുകൾ നിലവിലുണ്ടെന്നും, ഏതെങ്കിലും ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ തന്നെ അതിനെ ഫലപ്രദമായി നേരിടാൻ ആരോഗ്യരംഗം സജ്ജമാണെന്നും അവർ പറഞ്ഞു.
രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ഊർജിതമാക്കണമെന്ന് കെ കെ ശൈലജ ഓർമ്മിപ്പിച്ചു. യാതൊരുവിധ വീഴ്ചയും വരുത്താതെ അതീവ ജാഗ്രതയോടെ വേണം സാഹചര്യം കൈകാര്യം ചെയ്യാൻ.
നിപയോ കോവിഡോ പോലുള്ള മഹാമാരികൾ രാഷ്ട്രീയ പരിഗണനകളോ ഭരണകൂടങ്ങളുടെ പക്ഷപാതമോ നോക്കിയല്ല വരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. അതിനാൽ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് ഈ പ്രതിസന്ധിയെ നേരിടാൻ തയ്യാറാവണമെന്നും രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

