ഫുട്ബോൾ ലോകകപ്പ് ആരവങ്ങൾ കായിക പ്രേമികൾക്കിടയിൽ സജീവമാകുമ്പോൾ, പ്രിയ ടീമിനോടുള്ള ആരാധന വ്യത്യസ്തമായി പ്രകടിപ്പിക്കുകയാണ് തളിപ്പറമ്പ് സ്വദേശിയായ അയ്യപ്പൻ ദിനേശൻ. താൻ ഏറെ സ്നേഹിക്കുന്ന അർജന്റീനയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തന്റെ വീടിന് അർജന്റീനയുടെ ദേശീയ പതാകയുടെ നിറങ്ങൾ പൂശിയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്.
പൂക്കോത്ത്തെരു കീഴാറ്റൂർ റോഡിലാണ് ദിനേശൻ താമസിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് വേളയിലും സമാനമായ രീതിയിൽ വീടിന് അർജന്റീനയുടെ നിറം നൽകിയിരുന്നു.
ടൂർണമെന്റിന് ശേഷം നിറം മാറ്റിയെങ്കിലും, പുതിയ ലോകകപ്പിന്റെ വരവോടെ വീണ്ടും തന്റെ വീടിനെ അർജന്റീനിയൻ ശൈലിയിലേക്ക് മാറ്റുകയായിരുന്നു. വീടിന്റെ ചുമരുകളിൽ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളും ഇദ്ദേഹം ആലേഖനം ചെയ്തിട്ടുണ്ട്.
ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ പ്രസന്നയും മക്കളായ അനുഗ്രഹയും ആശ്രിതയും ഒപ്പമുണ്ട്. പ്രിയ ടീമിനായുള്ള ദിനേശന്റെ ഈ ആരാധനാ പ്രകടനം ഇതിനോടകം പ്രദേശത്ത് ചർച്ചയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

