കവി കെ. സച്ചിദാനന്ദനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ രംഗത്ത്. പത്ത് വർഷം ഭരിച്ച സർക്കാർ മാറണമെന്ന കെ.
സച്ചിദാനന്ദന്റെ പരാമർശത്തെ അവസരവാദപരമായ നിലപാടായി അദ്ദേഹം വിശേഷിപ്പിച്ചു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരത് ജോഡോ യാത്രയിൽ സിപിഐഎം പങ്കെടുക്കണമെന്ന് അന്ന് നിർദ്ദേശിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും, അന്നതൊരു ജാഗ്രതക്കുറവായിപ്പോയെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
അതേസമയം, പാർട്ടി ജില്ലാ സെക്രട്ടറി പദവിയിലേക്ക് പുതിയ ഭാരവാഹിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായതിൽ ജില്ലാ കമ്മിറ്റിയിൽ കടുത്ത അതൃപ്തി ഉടലെടുത്തു.
യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും എങ്ങനെ മാധ്യമങ്ങളിൽ വന്നുവെന്ന കാര്യത്തിൽ കമ്മിറ്റി അംഗങ്ങൾക്കിടയിൽ വാദപ്രതിവാദങ്ങൾ നടന്നു. ജില്ലാ കമ്മിറ്റിയിലെ വിവരങ്ങൾ ആപ്പ് വഴിയാണ് ചോർന്നതെന്ന നിഗമനത്തിലാണ് നേതൃത്വമുള്ളത്.
വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് പാർട്ടി ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നുവെങ്കിലും, യഥാർത്ഥത്തിൽ മൂന്ന് പേർ ഇതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിവരാണ് ഈ തീരുമാനത്തെ എതിർത്തത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏരിയാ സെക്രട്ടറിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ കാണിച്ച കൃത്യത, ജില്ലാ സെക്രട്ടറിയുടെ നിയമനത്തിൽ നേതൃത്വം കാണിച്ചില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

