കോഴിക്കോട് പന്തീരാങ്കാവിലെ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനം കടലാസ് കമ്പനിയാണെന്ന രീതിയിൽ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കമ്പനിയുടെ പാർട്ണർമാരിൽ ഒരാളായ ഡോ. അനീസ് അറയ്ക്കൽ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയമപരമായ എല്ലാ നിർദേശങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് ഈ സ്ഥാപനം ആരംഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഒരു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജിഎസ്ടി റജിസ്ട്രേഷൻ, എംഎസ്എംഇ / ഉദ്യം റജിസ്ട്രേഷൻ, ഭാവിയിലെ ഉൽപന്ന വിപുലീകരണത്തിന്റെ ഭാഗമായി എടുത്ത ഹോൾസെയിൽ ഫാർമസി ലൈസൻസ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും ലൈസൻസുകളും കമ്പനിക്ക് ഇപ്പോൾ പ്രാബല്യത്തിലുണ്ട്.
സ്ഥാപനത്തിന്റെ ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ ഓഫിസിനായി ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ സാങ്കേതികവും രേഖകളുടെ ഫോർമാറ്റുമായി ബന്ധപ്പെട്ട
ചില തിരുത്തലുകൾ പഞ്ചായത്ത് നിർദേശിക്കുകയും അപേക്ഷ തിരികെ നൽകുകയും ചെയ്യുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിർദേശങ്ങൾ പൂർണമായും ഉൾക്കൊണ്ട് ആവശ്യമായ ഭേദഗതികൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുതാര്യമായ ബിസിനസ് രീതികളും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും കർശനമായി പാലിച്ചാണ് കമ്പനിയുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. ഇതിനോടകം തന്നെ നിരവധി കസ്റ്റമേഴ്സിന്റെ പിന്തുണ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഡോ.
അനീസ് അറയ്ക്കൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ അപവാദ പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

